ആര്‍ ജെ ഡി കേന്ദ്രത്തില്‍ തന്നെ ശക്തമായി പിന്തുണയ്ക്കുമെന്ന ഉറപ്പ് ഇതിനകം നിതീഷിന് കിട്ടിയിട്ടുണ്ട്. നിതീഷ് പ്രധാനമന്ത്രി പദത്തിന് യോഗ്യനാണ് എന്ന തേജസ്വിയുടെ പ്രസ്താവന ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കാര്യങ്ങളില്‍ വ്യക്തത വന്നാല്‍ ഒരു പക്ഷെ ആര്‍ ജെ ഡിയും ജെ ഡി യുവും തമ്മില്‍ ലയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല
സാഹിബിന് ഇക്കാര്യം അറിയാം. എങ്കിലും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പൊതുതെരഞ്ഞെടുപ്പിലെ ഫലത്തിന്റെ സൂചനയാണെന്ന് വരുത്തിത്തീര്‍ത്ത് പ്രതിപക്ഷത്തിനുമേല്‍ മനശാസ്ത്രപരമായ മേല്‍ക്കൈ നേടാനുളള ബുദ്ധിപരമായ നീക്കമാണിത്.